കോട്ടയം ജില്ലയില്‍ 929 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 92 1 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7575 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.26 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 400 പുരുഷന്‍മാരും 403 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
672 പേര്‍ രോഗമുക്തരായി. 8056 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 236237 പേര്‍ കോവിഡ് ബാധിതരായി. 226197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42792 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-96
പനച്ചിക്കാട്-40
കൂരോപ്പട - 37
അയ്മനം - 35
.ഏറ്റുമാനൂർ - 34
പാറത്തോട്-33
തൃക്കൊടിത്താനം - 31
കാഞ്ഞിരപ്പള്ളി - 25
ചങ്ങനാശേരി - 23
കുറിച്ചി - 21
കരൂർ, പാലാ, പാമ്പാടി, പുതുപ്പള്ളി- 20
മുണ്ടക്കയം - 19
വിജയപുരം - 18
ഈരാറ്റുപേട്ട, കുറവിലങ്ങാട്, മീനച്ചിൽ- 17
മാടപ്പള്ളി - 16
കോരുത്തോട് - 15
.ഭരണങ്ങാനം,ചിറക്കടവ്, കാണക്കാരി, മുളക്കുളം, പായിപ്പാട്, തലയോലപ്പറമ്പ്, വൈക്കം, വാഴൂർ- 12
എലിക്കുളം, കിടങ്ങൂർ, ടി വി പുരം, വെള്ളൂർ - 11
കടുത്തുരുത്തി, മുത്തോലി, വാകത്താനം, വാഴപ്പള്ളി - 10
കറുകച്ചാൽ, മണർകാട്, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, മീനടം, രാമപുരം- 9
അയർക്കുന്നം, ചെമ്പ്, എരുമേലി, മേലുകാവ് - 8
. അതിരമ്പുഴ, കങ്ങഴ, മാഞ്ഞൂർ, തലപ്പലം, തിടനാട് - 6
അകലക്കുന്നം,ആർപ്പൂക്കര, നെടുംകുന്നം, ഉദയനാപുരം, ഉഴവൂർ - 5
തലയാഴം, തിരുവാർപ്പ് - 4
പള്ളിക്കത്തോട് - 3
കടപ്ലാമറ്റം, കൊഴുവനാൽ, മണിമല, നീണ്ടൂർ, ഞീഴൂർ, പൂഞ്ഞാർ, തലനാട്, വെളിയന്നൂർ - 2
കടനാട്, കുമരകം, മൂന്നിലവ്, വെച്ചൂർ - 1
0 Comments