പാലാ: പാചകവാതകത്തിന്റെയും , പെട്രോൾ, ഡീസൽ,പെട്രോൾ എന്നിവയുടെ ദിനംപ്രതിയുള്ള വില വർദ്ധനവ് കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിലെ സാധരണക്കാരന്റെ കുടുബ ബജറ്റ് തകർത്തിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
വിലവർധനയിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത കുടുബ സത്യാഗ്രഹത്തിൽ കുടുബാംഗങ്ങളാൾക്കൊപ്പം പങ്കാളി ആയി സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഭാര്യ ലതാ സജി, മക്കൾമെൽവിൻ സജി, മിയാ സജി എന്നിവരും സമരത്തിൽ പങ്കെടുത്തു.
0 Comments