ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്ത് രൂപപ്പെട്ട വലിയ കുഴികള്‍ ഒടുവില്‍ താല്‍ക്കാലികമായി അടച്ചു. 50 മീറ്ററോളം ദൂരത്തില്‍ റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. രോഡില്‍ കുഴികള്‍ നിറഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
.പാറമക്ക് എത്തിച്ച് റോഡിലെ കുഴികള്‍ നികത്തിയശേഷം റെഡിമിക്‌സ് ടാര്‍ ഉപയോഗിച്ചാണ് പ്രശ്‌നപരിഹാരം സാധ്യമാക്കിയത്. എന്നാല്‍ ഇത് താല്‍ക്കാലിക സംവിധാനം മാത്രമായതിനാല്‍ മഴക്കാലം കഴിയുംവരെ ഇത് നിലനില്ക്കുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.
.അതേസമയം, പനയ്ക്കപ്പാലത്ത് മാത്രമല്ല, മേലമ്പാറ ഭാഗത്തും റോഡ് നിറഞ്ഞ് കുഴികളാണ്. അമ്പാറ പെട്രോള്‍ പമ്പിന് സമീപത്തെ വലിയ കുഴികള്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. ഇന്ധനവില വര്‍ധനവിനൊപ്പം ടാര്‍ വില ക്രമാതീതമായി ഉയര്‍ന്ന് സംസ്ഥാനമൊട്ടാകെയുള്ള റോഡ് വര്‍ക്കുകളെ ബാധിക്കുന്നതായാണ് കരാറുകാര്‍ പറയുന്നത്.
0 Comments