കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ മൊബൈൽ ഫോൺ വിതരണംനടത്തി. ഓൺലൈൻ പഠനത്തിന് അവസരം ഇല്ലാത്ത കുട്ടികൾക്ക് കുമളി KCPMC ltd ചെയർമാൻ ജോണി മാത്യു പൊട്ടൻകുളം, സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ സ്നേഹതീരം എന്നിവരുടെ സഹകരണത്താൽ ആണ് വിതരണം നടത്തിയത് .
.സെന്റ് ജോർജ് ഹൈസ്കൂൾ കൂട്ടിക്കൽ സ്കൂൾ മാനേജർ ഫാ ജോസഫ് മണ്ണ്നാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു, പിടിഎ പ്രസിഡണ്ട് ബിജോയ് മുണ്ടുപാലം KCPMC ചെയർമാൻ ജോണി പൊട്ടൻകുളം സ്നേഹതീരം ഭാരവാഹികളായ നസുറുദ്ദീൻ, പി പി ബഷീർ, അധ്യാപക പ്രതിനിധി ദേവസ്യാച്ചൻ പുളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു
0 Comments