കോട്ടയം ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പൂഞ്ഞാർ കോയിക്കൽ കൊട്ടാരം തുറുമുഖം പുരവസ്തു വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ സന്ദർശിച്ചു . ഈരാറ്റുപേട്ടയിലെ സ്പെഷ്യൽ സ്കൂൾ ട്രയിനിങ് സെൻറർ ഉദ്ഘാടനത്തിന് ശേഷമാണ് അദ്ദേഹം പൂഞ്ഞാറിലെത്തിയത്.
കൊട്ടാരത്തിലെത്തിയ മന്ത്രി കേണൽ ജി വി രാജയുടെ സഹോദരി അത്തം നാൾ അംബിക തമ്പുരാട്ടിയെയും കാഞ്ഞിരമറ്റം കൊട്ടാരത്തിന്റെ മാനേജിങ് ട്രസ്റ്റി ശ്യാമള തമ്പുരാട്ടിയെയും സന്ദർശിച്ചു.
പൂഞ്ഞാർ കോട്ടാരവും, നാലുകെട്ടും, ഊട്ടുപുരയും,അമ്പലവും സന്ദർശിച്ച മന്ത്രി കൊട്ടാരത്തിന്റെ ഉടമസ്ഥവകാശം നഷ്ടപ്പെടാതെ പുരാവസ്തു വകുപിനെകൊണ്ട് സംരക്ഷിക്കാമെന്നും കോട്ടരം അധികൃതർക്ക് ഉറപ്പ് നൽകി .
മന്ത്രി ക്കൊപ്പം പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് റഫീഖ് പാട്ടുരംപറമ്പിൽ എന്നിവരും സന്ദർശിച്ചു.
0 Comments