പൂഞ്ഞാർ : ഡിവൈഎഫ്ഐ പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ടം മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. വിതരണം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.
.വിദ്യാർത്ഥികളെ സഹായിക്കുന്നതിനു വേണ്ടി ഒരാഴ്ച കാലം നീണ്ടുനിന്ന ആക്രി ചലഞ്ചിലൂടെയും ബിരിയാണി ഫെസ്റ്റിലൂടെയുമാണ് മൊബൈൽ വാങ്ങുന്നതിനായുള്ള തുക സമാഹരിച്ചത്. മേഖലയിലാകെ രണ്ടുഘട്ടമായി മുപ്പത്തിയഞ്ചോളം മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
.സിപിഐ എം ലോക്കൽ സെക്രട്ടറി ടി എസ് സിജു, ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം മിഥുൻ ബാബു,മേഖല കമ്മിറ്റി അംഗങ്ങൾ ജോബിൻസ്, ജോർഡി എന്നിവർ സംസാരിച്ചു.യോഗത്തിന് മേഖലാ പ്രസിഡന്റ് അഡ്വ. അക്ഷയ് ഹരി അധ്യക്ഷനായി. സെക്രട്ടറി എം പി പ്രമോദ് സ്വാഗതവും ട്രഷറർ സതീഷ് കെ പി നന്ദിയും പറഞ്ഞു.
0 Comments