ഈരാറ്റുപേട്ട :കെ.പി.സി സി യുടെ ആഹ്വാനം അനുസരിച്ച് കൊട്ടേഷൻ മാഫിയ അക്രമണങ്ങൾക്ക് എതിരെയും , സ്വർണ്ണക്കടത്ത് കൊള്ള സംഘക്കൾക്ക് എതിരെയും, തിരുവഞ്ചൂർ രാധക്രിഷ്ണൻ എം.എൽ.എ യുടെ നേർക്കുള്ള വധഭീഷണിക്ക് എതിരെയും അവരെ സംരക്ഷിക്കുന്ന ,അവർക്ക് കൂട്ട് നിൽക്കുന്ന എൽ.ഡി .എഫ് സർക്കാരിന് എതിരെ പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജംങ്ഷനിൽ വെച്ച് ജനജാഗ്രത സദസ്സ് നടത്തി .ജാഗ്രത സദസ്സ് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിടണ്ട് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു .ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു .
പി .എച്ച് നൗഷാദ് ,വി പി അബ്ദുൽ ലത്തീഫ് ,എ ബി കിഴക്കേ തോട്ടം ,എം സി വർക്കി ,സുരേഷ് കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു .ജാഗ്രത സദസ്സിന് കെ.ഇ.എ ഖാദർ ,ബിനോയി ജോസഫ് ,നൗഷാദ് വട്ടക്കയം ,അൻസർ പുള്ളോലിൽ ,അജിത് കുമാർ ,സുബ്രഹ്മണ്യൻ ,ചാൾസ് ആൻ്റണി, ഉണ്ണി വെള്ളൂ കുന്നേൽ ,സന്തോഷ് ,സജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി
0 Comments