പാലാ വലവൂരിന് സമീപം കാർ കെട്ടിനടിയിലേയ്ക്ക് മറിഞ്ഞ് 3 യാത്രക്കാർക്ക് പരിക്കേറ്റു. അങ്കമാലി സ്വദേശികളായ ഇവർ വലവൂരിലുള്ള ബന്ധുക്കളെ കാണാനായി പോകുംവഴിയായിരുന്നു അപകടം.
മേഖലയിലെ വളവിന് മുൻപ് കാർ മൂന്നാൾ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഓൾട്ടോ 800 കാറാണ് അപകടത്തിൽപെട്ടത്. വാഹനമോടിച്ചിരുന്ന യാൾ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് നിഗമനം.
വാഹനത്തിൽ ലേണേഴ്സ് സ്റ്റിക്കർ പതിച്ചിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. ഒരാൾക്ക് സാരമായ പരിക്കുണ്ട്.
0 Comments