Latest News
Loading...

കോട്ടയം ജില്ലാ പോലീസിന് അഭിമാനമായി SPC കേഡറ്റുകൂടിയായ ലക്ഷ്മി

നാസയും യു.എസ്. സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഗ്ലോബ്ബ് എന്ന പ്രോഗ്രാമില്‍
ലോക രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 12 കുട്ടികളില്‍ ഒരാളും ഏഷ്യന്‍-പസഫിക് രാജ്യങ്ങളില്‍ നിന്നും ഉള്ള ഏക വിദ്യാർത്ഥിനിയുമായ ലക്ഷ്മി
വി നായർക്ക് കേരള പോലീസിന്റെ ആദരവ്.

 സ്‌കൂള്‍ ഓഫീസില്‍ നടന്ന അനുമോദന യോഗത്തിൽ ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രദീപ് കുമാര്‍ ലക്ഷ്മിക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ലക്ഷ്മിയുടെ നേട്ടം കേരളാ പോലീസിനും എസ്.പി.സി. പ്രോഗ്രാമിന്റെയും അഭിമാനനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ടും പകര്‍ച്ചവ്യാധികളെക്കുറിച്ചും പഠിച്ച് ഓരോ മാസവും അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള ചെറിയ വീഡിയോ തയ്യാറാക്കിയും റിപ്പോര്‍ട്ടുകള്‍ നാസയ്ക്ക് അയച്ചുകൊടുത്തും പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ കുമാരി ലക്ഷ്മി വി. നായര്‍ ഇന്ത്യയുടെ താരമായി. 

ലോകത്തിലെ 112 രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 12 കുട്ടികളില്‍ ഒരാളും ഏഷ്യന്‍-പസഫിക് രാജ്യങ്ങളില്‍ നിന്നും ഉള്ള ഏക വിദ്യാര്‍ത്ഥിനിയുമാണ് ലക്ഷ്മി. സ്‌കൂളിലെ സയന്‍സ് അദ്ധ്യാപകന്‍ പ്യാരിലാല്‍ സാറിന്റെ ശിക്ഷണത്തില്‍ പഠിക്കുന്ന കുട്ടിക്ക് മറ്റ് അധ്യാപകരും പിന്തുണ നല്‍കിയിട്ടുണ്ട്. 

 അനുമോദന യോഗത്തിൽ പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ ജോസഫ്, ഹെഡ്മാസ്റ്റര്‍ നന്ദകുമാര്‍ വര്‍മ്മ, ജനമൈത്രി ഓഫീസറും അസി. സബ്ബ് ഇന്‍സ്‌പെക്ടറുമായ ബിനോയി തോമസ്, സി.പി.ഒ. ദിലീപ്, എസ്.പി.ഒ.മാരായ സിന്ദു എസ്. നായര്‍, ഗായത്രിദേവി, ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബഷീര്‍ മേത്താ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments