Latest News
Loading...

സ്പുട്നിക് വാക്സീൻ വില നിശ്ചയിച്ചു

ദില്ലി: രാജ്യത്ത് വിതരണത്തിന് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത കൊവിഡ് വാക്സീൻ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു. ഒരു ഡോസ് വാക്സീന് 995 രൂപയാണ് വില (ഒരു ഡോസിന് 948 + 5 ശതമാനം ജിഎസ്ടി (995.40 രൂപ) യെന്ന് റെഡ്ഡീസ് ലബോട്ടീസ് അറിയിച്ചു.


 ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസിനാണ് വാക്സീന്റെ ഇന്ത്യയിലെ വിതരണത്തിന് അനുമതി ലഭിച്ചത്. വാക്സീൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ്പ് ഹൈദരബാദിൽ നൽകിയതായും കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും.

 പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്. 

Post a Comment

0 Comments