Latest News
Loading...

മേലമ്പാറയില്‍ ആനക്കൊട്ടില്‍ തകര്‍ന്നു.


കനത്ത കാറ്റില്‍ മേലമ്പാറ മേഖലയില്‍ നാശം. പല്ലാട്ട് രാജേഷിന്റ ഉടമസ്ഥതയിലുള്ള ആനയായ പല്ലാട്ട് ബ്രഹ്മദത്തനെ തളച്ചിരുന്ന ആനക്കൊട്ടില്‍ കാറ്റില്‍ തകര്‍ന്നു. ആന പരിക്കേല്‍ക്കാതെ രക്ഷപെട്ടു. 

ആനക്കൊട്ടിലിന്റെ മുന്‍വശം കാറ്റില്‍ മുന്നിലേയ്ക്ക് മുഖംകുത്തുകയായിരുന്നു. ആന ഈ സമയം കൊട്ടിലിന് ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ആനയുടെ മുന്നിലേയ്ക്ക് മാറി മേല്‍ക്കൂര പതിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. 

രാവിലെ മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത കാറ്റാണ് അനുഭവപ്പെട്ടത്.

Post a Comment

0 Comments