യുഡിഎഫ് വിശദീകരണം:
ഈരാറ്റുപേട്ട നഗരസഭയിലെ വിവിധ റോഡുകളുടെ വികസനവുമായി ബദ്ധപ്പെട്ടു ഏറ്റവും താറുമാറായി കിടക്കുന്ന 5 റോഡുകൾക്ക് രാഷ്ട്രീയമോ, പ്രോദേശികമായ മാനദണ്ഡങ്ങൾ നോക്കാതെ 4400000 (നാല്പത്തിനാല് ലക്ഷം രൂപ) കാരയ്ക്കാട്, കൊട്ടുകാപ്പള്ളി, മുരുക്കോലി,മാതാക്കൽ, വാക്കാപ്പറമ്പ് റോഡുകൾക്കും പദ്ധതിയിൽ പെടുത്തി നൽകുവാൻ തിരുമാനിച്ചു.
ബാക്കി വരുന്നതുക ഇരു റോഡുമായി ബദ്ധപ്പെടാത്ത കൗൺസിലർമാർക്ക് തുല്യമായി വീതിച്ചു.
സത്യപ്രതിഞ്ജ മീറ്റിങ്ങ് മുതൽ വളരെ ധിക്കാരപരവും ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങളുമാണ് LDF മെമ്പർമാരുടെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ബഹളവും ആക്രമണവും കാരണം കമ്മറ്റികൾ പോലും കൃത്യമായി മുമ്പോട്ടു കൊണ്ടു പോകുവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രധാനപ്പെട്ട റോഡുകൾക്ക് തുക വകയിരുത്തിയ നടപടിയെ ഈരാറ്റുപേട്ടയിലെ പൊതുജനങ്ങൾ ഇതിനോടകം സ്വാഗതം ചെയ്തിട്ടുള്ളതുമാണ്.
ആദ്യം തീരുമാനത്തെ അനുകൂലിക്കുകയും സ്വന്തം വാർഡിലെ റോഡ് വികസനത്തിനെതിരെ പരാതി അയക്കുകയും മുനിസിപ്പൽ കൗൺസിലിൽ ബഹളം വെക്കുകയും ചെയ്യുന്ന വികസനവിരുദ്ധമായ കൗൺസിലർമാരെ വാർഡിലെ ജനങ്ങൾ തിരച്ചറിയണമെന്നും CPI(M) നേത്യത്വം ഇത്തരം കൗൺസിലർമാരെ നിയന്ത്രിക്കണമെന്നും യോഗം ശക്തമായി ആവിശ്വപ്പെട്ടു.
UDF പ്രതിരോധയോഗത്തിൽ UDF ചെയർമാൻ PHനൗഷാദ് അദ്ധ്യഷതവഹിച്ച കൺവീനർ സിറാജ് കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ Ad vm മുഹമ്മദ് ഇല്ല്യാസ് വികസന സ്റ്റാറ്റിംഗ് ചെയർപേഴ്സൺ സുനിത ഇസ്മായീൽ ആരോഗ്യചെയർപേഴ്സൺ Dr സഹ്ലലഫിർദൗസ് ,പൊതുമരാമത്ത് ചെയർമാൻ അൻസർ പുള്ളോലിൽ ,ക്ഷേമകാര്യ ചെയർമാൻ പ്ലാമൂട്ടിൽ കൗൺസിലർമാരായ pm അബ്ദുൽ ഖാദർ, നാസർ വെള്ളൂ പറമ്പിൽ ,ഫസൽ റഷീദ് ,സുനിൽ കുമാർ, അൻസൽന പരികുട്ടി, ഫാസില അബ്സാർ ഷെഫ്ന അമീൻ, എസ്.കെ നൗഫൽ UDF നേതാക്കളായ കെ.എ മുഹമ്മദ് അഷ്റഫ്, vp അബ്ദുൽ ലത്തീഫ്, PS അബ്ദുൽ ഖാദർ , നിസാർ കുർബാനി ,M p സലീം ,ഹസീബ്, ഫിർദൗസ് , തുടങ്ങിയവർ പ്രസംഗിച്ചു
0 Comments