Latest News
Loading...

കോട്ടയം ജില്ലയില്‍ നാളെ (മെയ് 16) രണ്ടു കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.

 ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലും മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലും രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ കോവാക്‌സിനാണ് നല്‍കുക. നാളെ കോവിഷീല്‍ഡ് വാക്സിനേഷന്‍ ഇല്ല.

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആദ്യ ഡോസുകാര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് നല്‍കുന്നത്. മുണ്ടന്‍കുന്നില്‍ 80 ശതമാനം വാക്‌സിന്‍ ആദ്യ ഡോസുകാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. 20 ശതമാനം രണ്ടാം ഡോസുകാര്‍ക്ക് നേരിട്ടെത്തി സ്വീകരിക്കാം.

രണ്ടു കേന്ദ്രങ്ങളിലും ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ഇന്ന്(മെയ് 15) വൈകുന്നേരം ഏഴു മുതല്‍ cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തണം.

തിങ്കളാഴ്ച്ച (മെയ് 17) 18 മുതല്‍ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയ വാക്‌സിന്‍ 80ല്‍ അധികം കേന്ദ്രങ്ങളില്‍ നല്‍കും. കേന്ദ്രങ്ങളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ വാക്‌സിന്‍ ലഭിക്കുന്നതിന് www.cowin.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും നല്‍കി രജിസ്റ്റര്‍ ചെയ്യണം. 

മുന്‍ഗണന ലഭിക്കുന്നതിന് covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗവിവരങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കിയ രേഖയാണ് ഉപയോഗിക്കേണ്ടത്. 

രേഖകള്‍ ജില്ലാതലത്തില്‍ പരിശോധിച്ചശേഷം മുന്‍ഗണനയും വാക്‌സിൻ ലഭ്യതയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ എസ്.എം.എസ് വഴി അറിയിക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 

വാക്‌സിനേഷന്‍ വിവരം അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശവും തിരിച്ചറിയല്‍ രേഖയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം.

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Post a Comment

0 Comments