Latest News
Loading...

പാലാ ഇടപ്പാടിയില്‍ ഇന്നലെയുണ്ടായത് കൊടുങ്കാറ്റ്


 പാലാ ഇ​ട​പ്പാ​ടി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ൻ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ​തി​നൊ​പ്പം വൈ​ദ്യു​തി, ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ളും നി​ലം​പൊ​ത്തി.  
കാറ്റിന്‍റെ ശക്തിമൂലവും കനത്ത മഴയും മൂലം വലിയ വാഹനങ്ങളടക്കം റോഡില്‍ നിര്‍ത്തിയിടേണ്ടിവന്നു. ഇതുവഴിയെത്തിയ കെഎസ്ആര്‍ടിസി - സ്വകാര്യബസുകള്‍ നിര്‍ത്തിയിട്ടു. ഇവയ്ക്ക് മുകളിലേയ്ക്ക് മരങ്ങള്‍ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. റോഡിന് സമീപത്തെ കടകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ചെടിച്ചട്ടികളും വരെ മറിഞ്ഞുവീണു. 


നൂ​റു​ക​ണ​ക്കി​നു റ​ബ​ർ​മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞു​വീ​ണു.  ഇ​ട​പ്പാ​ടി ക​വ​ല​യി​ൽ രാ​ജു ഇ​ഞ്ച​നോ​ടി​യി​ലി​ന്‍റെ വീ​ടും ചാ​യ​ക്ക​ട​യും മ​രം​വീ​ണ് ത​ക​ർ​ന്നു. ഭാ​സ്ക​ര​ൻ പു​ത്ത​ൻ​പു​ര​യു​ടെ കോ​ഴി​ക്കൂ​ട് ത​ക​രു​ക​യും ഓ​ട്ടോ​റി​ക്ഷ​യ്ക്കു കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.  ഇ​ട​പ്പാ​ടി, അ​രീ​പ്പാ​റ, പാ​ന്പൂ​രാം​പാ​റ, താ​ണോ​ലി, പ​ള്ളി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചത്.  

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ന​ത്ത കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത്. കാ​റ്റി​ലും മ​ഴ​യി​ലും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ​നി​ന്ന വ​ലി​യ ബ​ദാം​മ​രം ഒ​ടി​ഞ്ഞു​വീ​ണു. വൈ​ദ്യു​തി, കേ​ബി​ൾ ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ന്നു. പോ​സ്റ്റു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. പു​ത്ത​ൻ​പ​ള്ളി​ക്കു​ന്ന്, വാ​ട്ട​ർ അ​ഥോ​റി​ട്ടി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​രം വെ​ട്ടി നീ​ക്കി. ജോസ് കെ മാണി ഇന്നലെ വൈകിട്ട് തന്നെ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പാ​ലാ​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു മാ​ണി സി. ​കാ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടു തയാ​റാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. മാ​ണി സി. ​കാ​പ്പ​ൻ  സ്ഥലം സ​ന്ദ​ർ​ശി​ച്ചു.

Post a Comment

0 Comments