പാലാ : മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതിയിലേക്ക് ഏപ്രിൽ പതിനെട്ടാം തീയതി തെരഞ്ഞെടുപ്പ് നടക്കുകയാണ്.
2019 ഫെബ്രുവരി 10ന് ചാർജെടുത്ത ഭരണസമിതിക്ക് 2024 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്നു.
എന്നാൽ ജോസ് വിഭാഗം LDF ൽ പോയ ശേഷം EX MP ജോസ് കെ മാണിയുടെ പിടിവാശിമൂലം ഏഴ് അംഗങ്ങളെ രാജിവെപ്പിച്ച് മനപ്പൂർവ്വം ഭരണസ്തംഭനം ഉണ്ടാക്കുകയായിരുന്നു.
എന്നാൽ എന്റെ നേതൃത്വത്തിൽ നിലവിലെ ഭരണ സമിതി അംഗങ്ങൾ UDF ൽ നിലയുറപ്പിച്ചതിന്റെ വൈരാഗ്യത്തിൽ മുൻകൂട്ടി തയാറാക്കിയ ഒരു ഗൂഢാലോചനയുടെ ഫലമായി ജോസ് വിഭാഗം അംഗങ്ങൾ ഭരണ സമിതിയിൽ നിന്ന് രാജിവച്ച് ഒരാഴ്ചതികയും മുമ്പേ LDF സർക്കാറിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് ബാങ്ക് ഭരണസമിതിയിൽ നിന്നും രാജിവച്ച സണ്ണി തെക്കേടം കൺവീനറും , കെ പി ജോസഫ് , ഔസേപ്പച്ചൻ എന്നിവർ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ചാർജെടുത്തു.
എന്നാൽ രാജിവച്ച അംഗങ്ങളെ ഉൾപ്പെടുത്തി ഭരണസ്വാധീനം ഉപയോഗിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധവും അധാർമികവും നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തി.
തുടർന്ന് രാജി വയ്ക്കാത്ത നിലവിലത്തെ പ്രസിഡണ്ട് ഇ ജെ ആഗസ്തി കൺവീനറും , ആർ. പ്രേമ്ജി, ജോർജ് വലിയപറമ്പിൽ എന്നി അംഗങ്ങളെയും ഉൾപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഹൈക്കോടതി നിർദ്ദേശപ്രകാരം നിലവിൽ വന്നു.
കഴിഞ്ഞ 28 വർഷമായി യാതൊരു അഭിപ്രായ ഭിന്നതയും ഇല്ലാതെ ഭരണം നടത്തിയിരുന്ന ബാങ്ക് സമിതിയെ ഭിന്നിപ്പിച്ച് പ്രത്യേകിച്ച് കോവിഡ് കാലഘട്ടം ആയതിനാൽ നഷ്ടത്തിൽ ആയിരിക്കുന്ന ഈ ബാങ്കിന് മൂന്നുലക്ഷം രൂപ അധികബാധ്യത തിരഞ്ഞെടുപ്പിലൂടെ വരുത്തിയിരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് ഉണ്ടാക്കി എതിർപാനലിൽ മത്സരിക്കുന്നവർ ഈ നഷ്ടത്തിന് മറുപടി പറയണം .
ഇപ്പോൾ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് കേരളകോൺഗ്രസുകളുടെ ബലപരീക്ഷണം ആണ് എന്ന് വരുത്തി തീർക്കുവാൻ ജോസ് വിഭാഗം നടത്തുന്ന കുൽസിത നീക്കങ്ങൾ വെറും ബാലിശമാണ് .
യുഡിഎഫ് നേതൃത്വത്തിൽ കോൺഗ്രസും , കേരളാ കോൺഗ്രസും നേതൃത്വം നൽകുന്ന യു.ഡി.എഫും ,
കേരള കോൺഗ്രസ് ജോസ് വിഭാഗവും CPM ചേർന്ന് നേതൃത്യം നൽകുന്ന എൽ.ഡി.എഫ് കക്ഷികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത് എന്നിരിക്കെ LDF എന്ന പേര് പറയാതെ സഹകരണ മുന്നണി എന്ന് പേരിട്ടിരിക്കുന്നത് രാഷ്ട്രിയ പാപ്പരത്തവും, തട്ടിപ്പും ആണെന്നും വോട്ടർമാർ തിരിച്ചറിയണം.
ആയതിനാൽ കുൽസിത നീക്കങ്ങളിലൂടെ ബാങ്ക് ഭരണം അട്ടിമറിക്കുവാനുള്ള LDF നീക്കത്തിനെതിരെ ,
UDF നേതൃത്വം നൽകുന്ന പാനലിനെ വിജയിപ്പിച്ച് നല്ലനിലയിൽ പ്രവർത്തിക്കുന്ന മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്കിനെ സംരക്ഷിക്കണം എന്ന് പാലായിൽ നടന്ന പത്രസമ്മേളനത്തിൽ ഇ.ജെ. ആഗസ്തി അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, Prof. സതീഷ് ചൊള്ളാനി , റോയി എലിപ്പുലിക്കാട്, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ , ജോഷി പുതുമന, ആർ പ്രേമ്ജി, ജോർജ് വലിയ പറമ്പിൽ , തുടങ്ങിയവർ പങ്കെടുത്തു.
0 Comments