പൂഞ്ഞാറിൽ മുന്നണികൾക്കെതിരെ മൽസരിച്ച പി സി ജോർജ് ഇത്തവണയും എം എൽ എയാകുമെന്ന ഉറച്ച വിശ്വാസത്തിൽ. ഈറ്റുപേട്ടയിൽ മാത്രമെ പുറകിൽ പോവുകയുള്ളു. ബാക്കി 9 ഇടങ്ങളിലും നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടക്കാർ കാണിച്ചത് മര്യാദയാണോയെന്ന് അവർ സ്വയം ചിന്തിക്കട്ടെയെന്നും പി.സി ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപാലിറ്റിക്ക് മുൻകൈയ്യെടുത്തത് താനാണ്. നിയോജകമണ്ഡലത്തിൽ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തത് ഈരാറ്റുപോയിലാണ്. 500 ലധികം വീടുകൾക്ക് ഫണ്ട് നേടാൻ മുൻകൈയ്യെടുത്തു.
കോടതി, സർക്കിൾ ഓഫീസ്, സബ് സ്റ്റേഷൻ എല്ലാം കൊണ്ട് വന്നു. ഈരാറ്റുപേട്ടക്കാർ വലിയ നന്ദി കാണിക്കാത്തതുകൊണ്ട് അവിടെ മാത്രം പുറകിൽ പോകും. ബാക്കി 9 ഇടങ്ങളിലും നല്ല ഭൂരിപക്ഷം ലഭിക്കുകയും, വീണ്ടും എം എൽ എ ആയി വരികയും ചെയ്യും.
ഈരാറ്റുപേട്ടക്കാരോട് പിണക്കമൊന്നുമില്ല. പ്രതികാരവുമില്ല. നിങ്ങൾ കാണിച്ചത് മര്യാദയാണോ എന്ന് സ്വയം ചിന്തിക്കണം. റിസൽട്ട് വരുന്നതിന് മുൻപേ പറയുകയാണ് നിങ്ങൾ കാണിച്ചത് മര്യാദയാണോന്ന് ചിന്തിക്കണം. ഏതായാലം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും.
ഭൂരിപക്ഷം നാളെ 5 മണിക്ക് ശേഷം പറയും. ഈരാറ്റുപേട്ടയിൽ നിന്ന് നഷ്ടപെടുന്ന ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടി മറ്റിടങ്ങളിൽ നിന്ന് ലഭിക്കും. ജയിക്കുമെന്ന് ഉറപ്പായതിനാൽ പ്രവർത്തകർ ഇന്നലെ പടക്കം പൊട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
0 Comments