കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും 15 തദ്ദേശ സ്ഥാപനങ്ങളെ ഭാഗികമായും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
ഈ സ്ഥലങ്ങളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂര്‍ണമായും അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രോഗവ്യാപന തോത് ഉയര്‍ന്ന വാര്‍ഡുകളില്‍ മാത്രം അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍:
ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, 23, കോട്ടയം- 1, 5, 6, 10, 13, 15, 16, 17, 31, 33
ഗ്രാമപഞ്ചായത്തുകള്‍: ചെമ്പ് -11, 14, കൂരോപ്പട-15, 16, നീണ്ടൂര്‍ - 5, പായിപ്പാട് - 12, പൂഞ്ഞാര്‍ തെക്കേക്കര- 9, 11, കല്ലറ-6,
പനച്ചിക്കാട് -3, തലയാഴം- 9, മാടപ്പള്ളി -1, 12, 19, ഞീഴൂര്‍-9, പുതുപ്പള്ളി- 4, 7, 17, വെച്ചൂര്‍ - 3
*നിയന്ത്രണങ്ങള്‍ ഇങ്ങനെ*
🔸അവശ്യ വസ്തുക്കള്‍ വിതരണം നടത്തുന്ന കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം.
🔸അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്‌സ്പ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കാം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ ഉടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കാവുന്നതാണ്. പണം ഓണ്‍ലൈനായോ നേരിട്ടോ നല്‍കാം. ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
🔸ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം.ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല.
🔸രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകള്‍ക്ക് ഇളവുണ്ട്.
🔸20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും അനുമതി നല്‍കും. ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.
🔸ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിയന്ത്രണം ബാധകമല്ല.
🔸ഈ മേഖലകളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
0 Comments