രാമപുരം : രാമപുരം ജെ സി ഐ രാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് [ സി എഫ് എൽ റ്റി സി ] കസേരകൾ വാങ്ങി നൽകി. രാമപുരം ജെ സി ഐ പ്രസിഡന്റ് നോബിൾ ഡൊമിനിക് സി എഫ് എൽ റ്റി സി ഓഫീസർ ഇൻ ചാർജ്ജ് ഡോ. യശോധരൻ ഗോപാലന് കസേരകൾ കൈമാറി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, രാമപുരം ജെ സി ഐ മുൻ പ്രസിഡന്റുമാരായ ജയിംസ് കണിയാരകം, സിബി കുന്നേൽ, ജെ സി ഐ സോൺ ട്രഷറർ ജെയ്സൺ മേച്ചേരിൽ, രാമപുരം ജെ സി ഐ സെക്രട്ടറി ബോണി മണിമല, ട്രഷറർ നവജി തെക്കേടത്ത്, അരുൺ പി എന്നിവർ സന്നിഹിതരായിരുന്നു.
0 Comments