തീക്കോയി പഞ്ചായത്തിൽ
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒക്കെയായി യാത്രാക്ലേശം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് അകറ്റുവാൻ ഡിവൈഎഫ്ഐ തീക്കോയ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ വണ്ടികൾ ഇന്നുമുതൽ പഞ്ചായത്തിൽ ആകെ ഓടി തുടങ്ങി. നിർധനരായവർക്ക് തീർത്തും സൗജന്യമായും ശേഷിയുള്ളവരുടെ കയ്യിൽ നിന്ന് അവരാൽ കഴിയുന്ന ചെറിയ സംഭാവനകൾ സ്വീകരിച്ചുമാണ് വണ്ടികൾ ഓടുന്നത്.
ആദ്യഘട്ടത്തിൽ തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഓടുന്നതിനായി മൂന്ന് വാഹനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ആർ അമീർഖാൻ, സിപിഐഎം ലോക്കൽ സെക്രട്ടറി സിബി, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി അംഗം ജെറി വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വരുംദിവസങ്ങളിൽ തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അണു നശീകരണവും,കോവിഡ് വാക്സിനേഷനായുള്ള രജിസ്ട്രേഷൻ ഹെൽപ് ഡസ്ക്കും,സ്നേഹ വണ്ടികൾ പരിപാടിയുടെ ഭാഗമായി കൂടുതൽ വാഹനങ്ങളും ക്രമീകരിക്കുമെന്ന് മേഖലാ സെക്രട്ടറി സജിത്ത് സോമൻ പ്രസിഡൻറ് റോണി സന്തോഷ് തുടങ്ങിയവർ അറിയിച്ചു.
0 Comments