നാളെ (ഏപ്രില്‍ 11)കോട്ടയം ജില്ലയില്‍ നാല് മെഗാ കോവിഡ് വാക്സിനേഷന് ക്യാമ്പുകള്‍ നടക്കും.
പി ടി എം എസ് ആഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രം, കാണക്കാരി കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്സ്, മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
ഇവയല്ലാതെ മറ്റ് വാക്സിന് വിതരണ കേന്ദ്രങ്ങളൊന്നും പ്രവര്‍ത്തിക്കില്ല.
ഓരോ ക്യാമ്പിലും 1000 പേര്‍ക്കു വരെ വാക്സിന് നല്‍കും. ക്യാമ്പുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ 45 വയസിനു മുകളിലുള്ള ആര്‍ക്കും വാക്സിന് സ്വീകരിക്കാം.
ആദ്യ ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കും വാക്സിന് ലഭിക്കും.
0 Comments