മുല്ലമറ്റം ട്രാൻസ്ഫോർമറിൽ നിന്നും കണക്ഷൻ കൊടുത്തിരുന്ന വെള്ളാഞ്ചിറ ഭാഗത്തെ മുപ്പതോളം കുടുംബങ്ങൾക്ക് ഒരു വർഷം മുമ്പ് വെള്ളാഞ്ചിറ ട്രാൻസ്ഫോർമറിലേയ്ക്ക് കണക്ഷൻ മാറ്റി കൊടുത്തിരുന്നു. തുടർന്നാണ് നെല്ലിയാനിക്കുന്ന് - പഞ്ചിപ്പാറ ഭാഗത്ത് വോൾട്ടേജ് ക്ഷാമം നേരിട്ടത്. പല തവണ അധികൃതരോട് പരാതി പറയുകയും പരാതി രേഖാമൂലം നൽകുകയും ചെയ്തിരുന്നു എങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ഇവിടുത്തെ നാട്ടുകാർ ആരോപിച്ചു.
ത്രീ ഫേസ് ലൈൻ വലിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഒരു വർഷമായി പറയുന്നു. വകുപ്പു മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകുവാനൊരുങ്ങുകയാണ് ഇവിടുത്തെ നാട്ടുകാർ.
വോൾട്ടേജ് ക്ഷാമം പരിഹരിക്കണം; എൻ സി പി
രാമപുരം: നെല്ലിയാനിക്കുന്ന് - പഞ്ചിപ്പാറ നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ എത്രയും വേഗം ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് എൻ സി പി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗവും എൻ സി പി മണ്ഡലം പ്രസിഡന്റുമായ എം ആർ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോഷി ഏറത്ത്, പി കെ വിജയകുമാർ, സുധാകരൻ എസ് ആർ, പി കെ വിജയകുമാർ, ജോണി കെ എ, മനോഹരൻ മുതുവല്ലൂർ, ബേബി കൊണ്ടാട്, സജി കെ അലക്സ്, പി എസ് സജിമോൻ, ബെന്നി കല്ലേക്കല്ലിൽ എന്നിവർ സംസാരിച്ചു.
0 Comments