ഈരാറ്റുപേട്ട : കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കിടയിൽ വൻ സ്വീകരിയതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നിയുടെ പൂഞ്ഞാർ മണ്ഡലം സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് മണ്ഡലത്തിൽ എല്ലായിടത്തും ലഭിക്കുന്നത്. പതിറ്റാണ്ടുക്കളയുള്ള മണ്ഡലത്തിലേ വികസന മുരടിപ്പും പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങളും ജനങ്ങളിൽ ഇടതു സ്ഥാനർഥിക്ക് പിന്തുണയെറുവാൻ കാരണമാണ്.
പ്രസിഡന്റയിരിക്കെ ഫണ്ട് ഉപയോഗത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിൽ കൊണ്ടുവന്നതും ജില്ലയെ ഇന്ത്യയിലെ തന്നെ ആദ്യത്തെ മാലിന്യ വിമുക്ത ജില്ലയാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയ " എന്ന പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും വോട്ടർമാർക്കിടയിൽ ശ്രദ്ധനേടിയിട്ടുണ്ട്.
ഞായറാഴ്ച പൊതു പര്യാടനത്തിന് അവധി നൽകിയ സ്ഥാനാർഥി രാവിലെ കൂവപ്പളി സെന്റ് ജോസഫ് പള്ളിയിൽ കുടുംബ സമേതം ഓശാന തിരു കർമങ്ങളിൽ പങ്കെടുത്തു.തുടർന്ന് സുഹൃത്തുക്കളെയും, വ്യക്തികളെയും ഫോൺ വിളിച്ചു വോട്ട് അഭ്യർദിച്ചു. പിന്നിട് എരുമേലിയിലെ മാർത്തോമ്മ,യാക്കോബായ പള്ളികളിലും മുണ്ടക്കയത്ത് പി ആർ ഡി എസ് മന്ദിരവും,സന്ദർശിച്ച സ്ഥാനാർഥി പൂഞ്ഞാറിൽ കല്യാണത്തിലും പങ്കെടുത്തു.വൈകിട്ട് എരുമേലിയിലെ വ്യാപാരി വ്യവസായി, പഞ്ചവയൽ എസ് എൻ ഡി പി, എൽ ഡി എഫ് ബൂത്ത് കമ്മിറ്റികളുടെ കുടുംബ സംഗമത്തിലും പങ്കെടുത്തു.
Content by election committee
0 Comments