എരുമേലി : എരുമേലിയിലെ റോഡ്‌ഷോയും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെത്തിയപ്പോഴായിരുന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്.
എന്‍ജിനീയറിങ് കോളേജിലെത്തിയ രാഹുല്‍ ഗാന്ധിയെ ബിഷപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഷോളും ചെണ്ടും നല്‍കിയ രൂപതാധ്യക്ഷന്‍ തുടര്‍ന്നു അദ്ദേഹവുമായി സൗഹൃദം പങ്കിട്ടു.
പത്തു മിനിറ്റിലധികം മാര്‍ ജോസ് പുളിക്കലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് കോളേജ് ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരുന്ന ഹെലികോപ്ടറില്‍ അദ്ദേഹം പീരുമേട്ടിലേക്ക് തിരിച്ചത്
Content by election committee
0 Comments