Latest News
Loading...

മോൻസ് ജോസഫിന്റെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


കടുത്തുരുത്തി: യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മത്സരിക്കുന്ന കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ വിവിധങ്ങളായ പ്രചരണ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് തുടക്കം കുറിച്ചു.

   കടുത്തുരുത്തി നിയോജക മണ്ഡലം നേതൃ സമ്മേളനം വിപുലമായ പങ്കാളിത്തത്തോടെ കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം കേന്ദ്ര ഓഫീസിന്റെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.

   എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ - അഴിമതി ഭരണത്തിനെതിരെയും, വികസന രംഗത്ത് എൽ.ഡി.എഫ് കാണിക്കുന്ന കെടുകാര്യസ്ഥതയ്ക്കും അവഗണനയ്ക്കെതിരെയും പൗരാവലിയുടെ പ്രതിഷേധം പ്രകടിപ്പിച്ച് കൊണ്ട് 11 പഞ്ചായത്തുകളിലും യു.ഡി.എഫ് ജനസമ്പർക്ക ജാഥയും, വികസന സമ്മേളനവും നടത്തുന്നതിന് തീരുമാനിച്ചു.

   മാർച്ച് 11, 12, 13, 14, 15 തീയതികളിൽ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫ് നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്. 

   യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കളായ ഇ.ജെ അഗസ്തി, അഡ്വ.ടി ജോസഫ്, ജാൻസ് കുന്നപ്പള്ളി, മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, സുനു ജോർജ്, സ്‌റ്റീഫൻ പാറാവേലി, എം.എൻ ദിവാകരൻ നായർ, കെ. പി ജോസഫ്, വി.കെ സുരേന്ദ്രൻ, ബെന്നി ഉഴവൂർ, യു.പി ചാക്കപ്പൻ, പ്രമോദ് കടത്തേരി, എം.കെ സാംബുജി, അഡ്വ. മധു എബ്രഹാം, തോമസ്. സി മാഞ്ഞൂരാൻ, ചെറിയാൻ കെ ജോസ്, ലൂക്കോസ് മാക്കീൽ, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments