പാലാ.. തുടർ ഭരണത്തിന്റെ സന്ദേശവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി ഇന്ന് മുത്താലി, കരൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.
രാവിലെ മുത്താലി പഞ്ചായത്തിലെ തുരുത്തിക്കുഴിയിൽ എത്തിയ ജോസ്.കെ.മാണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസിന്റെ നേതൃത്വത്തിൽ വൻ വരേവൽപ്പ് നൽകി.
തുടന്ന് ആരംഭിച്ച പര്യടനo മുത്തോലികടവ് ,പന്തത്തല, മീനച്ചിൽ പള്ളി, കുമ്പാനി, കുറ്റില്ലം, ഇടയാറ്റുകര, കടപ്പാട്ടൂർ, നെല്ലിയാനി, ഏട്ടങ്ങാടി, പാളയം, പടിഞ്ഞാറ്റിൻകര, ചകിണി കുന്ന്, അണ്ടൂർ കവല എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി മുത്തോലി കവലയിൽ ഉച്ചയ്ക്ക് സമാപിച്ചു.നൂറു കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയും കലാപരിപാടികളോടെയുമായിരുന്നു പര്യടനം '
ഉച്ചകഴിഞ്ഞ് കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ പൈങ്ങുളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനത്തിന് എത്തിയ ജോസ്.കെ.മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു വിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. താമരക്കുളം ,ചെറുകര, മുറിഞ്ഞാറ,മങ്കൊമ്പ് ,ഇടനാട്, പേണ്ടാനം വയൽ, ആശാ നിലയം, വേര നാൽ, പുന്നത്താനം, പരുവ നാടി ,കുടക്കച്ചിറ ,വലവൂർ ,വെള്ളപ്പുര, നെടുംമ്പാറ, അന്ത്യാളം, പയപ്പാർ എന്നീ മേഖലകളിൽ പര്യടനം നടത്തി. രാത്രി അന്തീനാട്ടിൽ സമാപിച്ചു.
ലാലിച്ചൻ ജോർജ്, പി.എം.ജോസഫ്, ബാബു.കെ.ജോർജ്,ഫിലിപ്പ് കുഴി കുളം, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, ഔസേപ്പച്ചൻ തകിടിയേൽ, അഡ്വ.സണ്ണി ഡേവിസ്, അഡ്വ.പയസ് അഗസ്ത്യൻ, ടോബിൻ കണ്ടനാട്ട്, ബെന്നി മുണ്ടത്താനം, വി.ജി.സലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
0 Comments