ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും, റിസോര്‍ട്ടുകളിലെയും വിനോദസഞ്ചാരികള്‍ക്ക് നാടന്‍ വാറ്റ്ചാരായം വിറ്റു വന്നിരുന്ന മൂന്നിലവ് മേചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജ് (43)നെ ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖ്.വി.പിളളയുടെ നേതൃത്വത്തില്‍ അതിസാഹസികമായി പിടികൂടി . യൂ ടൂബില്‍ ഹിറ്റായ കിടിലം പോളിന്റെ തെങ്ങിന്‍ പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയ ആരാധകരായ വിനോദ സഞ്ചാരികളായി ഷാഡോ എക്‌സൈസ് സംഘമാണ് ഇയാലെ വലയിലാക്കിയത്.
അഭിലാഷ് കുമ്മണ്ണൂര്‍ ,വിശാഖ് , നൗഫല്‍ കരിം എന്നിവരാണ് പോളിനെ തേടി ഇല്ലിക്കല്‍ കല്ലില്‍ എത്തിയത്. റിസോര്‍ട്ടില്‍ യൂട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് ഇന്റര്‍വ്യൂനായി ചാരയവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന എക്‌സൈസ് സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ പോള്‍ ജോര്‍ജ് എക്‌സൈസ് പാര്‍ട്ടിയെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. മൂന്നിലവ് ,മേച്ചാല്‍ , പഴുകക്കാനം മേഖലയിലെ വാറ്റ് രാജവായ പോള്‍ മാസം നൂറ് ലിറ്ററോളം ചാരായം വില്‍ക്കുമായിരുന്നു.
ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോള്‍ ലിറ്റര്‍ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചു. പോളിന്റെ വീട്ടില്‍ നിന്നും 16 ലിറ്റര്‍ വാറ്റു ചാരായവും 150 ലിറ്റര്‍ വാഷും, ചാരായം വറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ , എബി ചെറിയാന്‍, അജിമോന്‍ കെ ടി ,പ്രദീഷ് ജോസഫ്, ജസ്റ്റിന്‍ തോമസ്, പ്രീയ .കെ .ദിവാകരന്‍ എക്സൈസ് ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട റെയ്ഞ്ച് പരിധിയില്‍ റെയ്ഡുകളും പരിശോധനാകളും കൂടുതല്‍ കര്‍ശ്ശനമാക്കിട്ടുണ്ടെന്നും , അബ്കാരി , ലഹരി മരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ 94000 69519 , 04822277999 നമ്പരുകളില്‍ വിളിച്ചറിയ്ക്കാം എന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ്. വി. പിള്ള അറിയിച്ചു.
0 Comments