പാലാ തെക്കേക്കരയില്‍ നഗരസഭാ വക കുമാരനാശാന്‍ സ്മാരക കുട്ടികളുടെ പാര്‍ക്ക് കൊവിഡിന് ശേഷം തുറന്നു കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി, മറ്റ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
പാര്‍ക്കിലെ ചില റൈഡുകള്‍ തകരാറിലാണ്. ഇവ നന്നാക്കി കൂടുതല്‍ പച്ചപ്പുല്ലുകള്‍ പിടിപ്പിച്ചുകൊണ്ട് ഒരുമാസത്തിനുള്ളില്‍ പാര്‍ക്ക് കൂടുതല്‍ മനോഹരമാക്കുമെന്നും പിന്നീട് ഇവിടെ മഹാകവി കുമാരനാശാന്റെ പ്രതിമയും മ്യൂസിയവും തയ്യാറാക്കുമെന്നും ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം പാര്‍ക്കിലെ കളിയുപകരണങ്ങളില്‍ സമയം ചെലവഴിക്കാനും കൗണ്‍സിലര്‍മാര്‍ സമയം കണ്ടെത്തി.
0 Comments