പാലാ: മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ശാലോം പാസ്റ്ററൽ സെൻററിൽ വച്ച് എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഹെയർ ഡോണേഷൻ ക്യാംപെയിൻ നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 16 യുവതികൾ അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തു. നിഷ ജോസിന്റെ നടത്തിപ്പിലുള്ള ഹെയർ ഫോർ ഹോപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പാലായിലുള്ള അഞ്ചു ബ്യൂട്ടിപാർലറിൽ ആണ് മുടി മുറിച്ചത്.
തുടർന്ന് ചങ്ങനാശ്ശേരിയിൽ ഉള്ള സർഗ്ഗക്ഷേത്രയിലേക്ക് മുടി കൊറിയർ ചെയ്തു. വനിതാദിനത്തിൽ യുവതികൾക്ക് മാതൃകയായവരെ രൂപത എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് തയ്യിൽ അഭിനന്ദിച്ചു ശാലോം പാസ്റ്റർ സെൻ്ററിൽ വച്ച് ഫെബ്രുവരി 27 ന് രാവിലെ 10 മണിക്ക് പാലാ രൂപത എസ് എം വൈ എം വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പയിൻ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി എൻ ശ്രീദേവി ഉദ്ഘാടനം ചെയ്തു. വനിതാ സുരക്ഷാ ഓഫീസർ എന്ന നിലയിൽ തന്റെ ജീവിതത്തിലുണ്ടായ വിവിധ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഇതോടൊപ്പം എസ് എം വൈ എം പാലാ യുവജനങ്ങൾക്കായി ആരംഭിക്കുന്ന പി എസ് സി ഓൺലൈൻ കോച്ചിംഗിൻ്റെ ഓറിയന്റേഷൻ ക്ലാസും നടത്തി. മുൻ പി എസ് സി മെമ്പറായിരുന്ന പ്രൊഫ. ലോപ്പെസ് മാത്യുവും പി എസ് സി ക്ലാസ് നയിക്കുന്ന എലൈറ്റ് അക്കാദമി ആൻഡ് പബ്ലിക്കേഷൻസ് സ്ഥാപകനായ ശ്രീ നിധിൻ ചെറിയാനും പി എസ് സിക്ക് പഠിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ക്ലാസുകൾ എടുത്തു.
പാലാ രൂപത എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് തയ്യിൽ, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ജോസ്മിത എസ് എം എസ്, റീജിയണൽ ബ്രദർ ഡാൻ കടുപ്പിൽ വൈസ് പ്രസിഡൻറ് സുസ്മിത സ്കറിയ, പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, ജനറൽ സെക്രട്ടറി കെവിൻ ടോം, ജോയിന്റ് സെക്രട്ടറി ജുവൽ റാണി, സെക്രട്ടറി അമൽ ജോർജ്, ഡെപ്യൂട്ടി പ്രസിഡൻറ് ജോയൽ, കൗൺസിലർമാരായ നിഖിൽ ഫ്രാൻസിസ്, ടിയ ടെസ്സ് ജോർജ് എന്നിവർ പങ്കെടുത്തു
0 Comments