പാലാ മുത്തോലിയിൽ നിയന്ത്രണം വിട്ട കാർ കടയ്ക്കുളളിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.
പാലാ ഭാഗത്തു നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന വാഹനം എതിർദിശയിലേക്ക് വെട്ടിത്തിരിഞ്ഞു കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പാഞ്ഞു വരുന്നത് കണ്ടു റോഡ്സൈഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഉള്ള പരസ്യ ബോർഡ് ബോർഡ് തകർത്ത കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്. ഇവിടെ ഫാൻസി ഷോപ്പ് നടത്തിയിരുന്ന അഖിൽ എട്ടുമണിയോടെ കടയടച്ച് വീട്ടിൽ പോയിരുന്നു.
ഷട്ടർ ഇടിച്ചുതകർത്ത കാർ ഫർണിച്ചറുകളും തകർത്തു. ഇതിനുശേഷവും മൂന്നുനാലു തവണ മലക്കം മറിഞ്ഞ ശേഷമാണ് കാർ നിന്നത്. പ്രദേശത്ത് ഉണ്ടായിരുന്നവർ ഓടിക്കൂടി ചില്ല് തകർത്താണ് യുവാവിനെ പുറത്തെടുത്തത്.
അപകടത്തിൽ പെട്ട ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചങ്ങനാശ്ശേരി സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മദ്യപിച്ചിരുന്നതായും മദ്യത്തിൻറെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.
0 Comments