Latest News
Loading...

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്. മെയ് രണ്ടിന് വോട്ടെണ്ണും



കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വൈകുന്നേരം നാലരയ്‌ക്ക് വിഗ്യാൻ ഭവനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചാണ് തീയതി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.കൊവിഡ് കണക്കിലെടുത്ത് ബുത്തുകളുടെ എണ്ണം കൂട്ടിയതായും അദ്ദേഹം അറിയിച്ചു. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം, പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു പേര്‍ മാത്രമെ പാടുള്ളുവെന്നും നിര്‍ദേശിച്ചു. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍വോട്ട്‌ ചെയ്യാം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രമെ പാടുള്ളു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകിട്ട് നിലവിൽ വരും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

കേരളത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം.

Post a Comment

0 Comments