Latest News
Loading...

മേലുകാവ് പഞ്ചായത്തിൽ കനത്ത കാറ്റ്

മേലുകാവ്: മേലുകാവ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റ് പരിഭ്രാന്തി പരത്തി. ചെറിയ ചാറ്റൽ മഴക്കൊപ്പം രാത്രി എട്ട് മണിയോടെ തുടങ്ങിയ കാറ്റ് പുലർച്ചെവരെ പലഭാഗങ്ങളും അനുഭവപ്പെട്ടു. ഭീകര ശബ്ദത്തോടുകൂടി പലഭാഗങ്ങളിലും കാറ്റ് ആഞ്ഞടിച്ചെങ്കിലും ആളപായമോ ഗുരുതരമായ നാശനഷ്ടം ഉണ്ടായിട്ടില്ല. കല്ലൻകുഴിയിൽ ഉണ്ണിയുടെ വീടും വർക്ക് ഷോപ്പിനും മരം വീണ് നേരിയ നാശം സംഭവിച്ചു.

 റബർ തോട്ടത്തിന് നടുവിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല. കല്ലുവെട്ടം റോഡിലേക്ക് മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ മരം നീക്കം ചെയ്തു. പാണ്ഡ്യൻമാവ് ഭാഗത്തും മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുത കമ്പിയിൽ വീണ് മണിക്കൂറുകൾ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വീട്ടിനു മുമ്പിൽ മരം ദൂരെ മാറി വീണതിനാൽ ദുരന്തം ഒഴിവായി. 

വ്യാഴാഴ്ച വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ബെഞ്ചമിൻ, പഞ്ചായത്തംഗം പ്രസന്ന സോമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments