പൂഞ്ഞാർ : കഴിഞ്ഞനാളുകളിൽ എൽ ഡി എഫും ഇന്നലകളിൽ സംഘപരിവാർ സഹയാത്രികനുമായ പിസി ജോർജ് യുഡിഫിൽ കടന്നുവരുവാൻ നടത്തുന്ന നീക്കങ്ങൾക്ക് എതിരെ യുഡിഫ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഫ് ജനപ്രതിനിധികളും പ്രവർത്തകരും പ്രകടനം നടത്തി.
പ്രധിഷേധ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വി പി അബ്ദുൽ ലത്തീഫ്, സുരേഷ് കാലായിൽ, ബേബി മുത്തനാട്ട്, എം സി വർക്കി, എബി കിഴക്കേത്തോട്ടം മുസ്ലിം ലീഗ് നേതാക്കളായ നാസർ വെള്ളുപറമ്പിൽ, റാസി ചെറിയവല്ലം, വി പി നാസർ, ആമീൻ പിട്ടയിൽ, മുൻ മുൻസിപ്പൽ ചെയർമാൻമാരായ വി എം സിറാജ്, നിസാർ ഖുര്ബാനി, നഗരസഭാ അംഗങ്ങളായ റിയാസ് പ്ലാമൂട്ടിൽ, ഫാസിൽ റഷീദ്, അൻസർ പുള്ളോലിൽ, അൻസൽനാ പരീക്കുട്ടി, ഷെഫ്‌ന ആമീൻ, ഫാസില അബ്സാർ, പി എം അബ്ദുൽ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലൻ, അജിത് കുമാർ, കുഞ്ഞുമോൻ കെ. കെ. ജന പ്രധിനിധികളയാ റോജി തോമസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പ്രധിഷേധ യോഗത്തിന് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി എം മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു, കെ പി സി സി അംഗം തോമസ് കല്ലാടൻ ഉദ്ഘടനം നടത്തി.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം പി സലിം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, അഡ്വ. വി ജെ ജോസ്, സിറാജ് കണ്ടത്തിൽ, പി എച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, ഉണ്ണി പ്ലാത്തോട്ടം, നാരായണൻ നായർ, അഭിരാം ബാബു, നിസാമുദ്ധീൻ, ബോണി മാടപ്പള്ളി, യഹിയ സലിം, അനസ് നാസർ, അനസ് ലത്തീഫ്, ഹരി മണ്ണുമടം, സുബ്രമണ്യൻ പുത്തൻകൈപ്പുഴ, എന്നിവർ പ്രസംഗിച്ചു.
0 Comments