സ്വന്തമായൊരു കൊച്ച് കൂര സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളിനിക്കുകയാണ് ഈരാറ്റുപേട്ട കുന്നുംപുറത്ത് നാസര്‍. അയല്‍വാസിയുടെ കരുണയില്‍ കഴിയുന്ന നാസര്‍ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ഉദാരമതികളുടെ സഹായം തേടുകയാണ്.
മൂന്ന് വര്‍ഷം മുന്‍പാണ് നാസറിന്റെ ജിവിതത്തില്‍ ഇരുള്‍ നിറഞ്ഞത്. മേസ്തിരി പണിക്കാരനായിരുന്ന നാസറിനെ സ്‌ട്രോക്കിന്റെ രൂപത്തിലാണ് വിധി കടന്നാക്രമിച്ചത്. നീണ്ട നാളുകള്‍ ചികില്‍സിച്ചെങ്കിലും പരസഹായം കൂടാതെ ഇപ്പോഴും പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വലത് ഭാഗത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല.
ഇടുക്കി സ്വദേശികളായ നാസറും കുടുംബവും 11 വര്‍ഷം മുന്‍പാണ് ഈരാറ്റുപേട്ടയില്‍ താമസമാക്കിയത്. വാടകയ്ക്ക് താമസിച്ചിരുന്ന നാസര്‍ പിന്നിട്, മകളുടെ പേരിലുള്ള ഒരു സെന്റ് സ്ഥലത്ത് കൂരയുണ്ടാക്കി താമസം തുടങ്ങി. അസുഖബാധിതനായതോടെ ഇവരുടെ ദുരവസ്ഥ കണ്ട തൂങ്ങന്‍പറമ്പില്‍ ശിഹാബ് സ്വന്തം വിട് താമസത്തിനായി വിട്ട് കൊടുത്തു. 3 സെന്റ് സ്ഥലം ലഭിച്ചാല്‍ നഗരസഭയില്‍ നിന്നും വീട് ലഭിക്കുമെന്ന പ്രതിക്ഷയിലാണിവര്‍.
നാസറിന്റെ ഭാര്യയും രോഗബാധിതയാണ്. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ദൈനംദിന കാര്യങ്ങള്‍ നടക്കുന്നത്. ചികില്‍സയ്ക്കായി നാലായിരത്തോളം രൂപാ എല്ലാ മാസവും ചിലവാകും. ഏകമകള്‍ വിവാഹിതയാണ്. ഇവരെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് യൂണിയന്‍ ബാങ്ക് ഈരാറ്റുപേട്ട ശാഖയില്‍ 72010 2010004355 എന്ന നമ്പരില്‍ ഉള്ള അക്കൗണ്ടിലേക്ക് സഹായം എത്തിക്കാവുന്നതാണ്.
പതിനാലാം വാര്‍ഡ് കൊല്ലം പറമ്പിലിലാണ് നാസറും കുടുംബവും താമസിക്കുന്നത്.
0 Comments