മേലുകാവ് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ മേലുകാവ് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്നു. മുതിര്‍ന്ന അംഗമായ ഒന്നാം വാര്‍ഡ് മെമ്പര്‍ റ്റി.ജെ ബെഞ്ചമിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ചടങ്ങ് ആരംഭിച്ചു.
വരണാധികാരി പാലാ താലൂക്ക് സപ്ലൈ ഓഫീസര്‍ ശശീന്ദ്രബാബു റ്റി.എസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് റ്റി.ജെ ബെഞ്ചമിന്റെ നേതൃത്വത്തില്‍ വാര്‍ഡ് ക്രമത്തില്‍ പ്രസന്ന സോമന്‍ കൊച്ചുപൂണിശ്ശേരില്‍, ഷീബാമോള്‍ ജോസഫ്, ഷൈനി ബേബി, അനുരാഗ് പാണ്ടിക്കാട്ട് ,ജോസ്‌കുട്ടി ജോസഫ് കോനുക്കുന്നേല്‍, അലക്‌സ് ജോസഫ് ( സന്തോഷ് തടത്തിലാനിക്കല്‍),ഷൈനി ജോസ് കാവുംപുറത്ത്, അഖില മോഹന് (അഖില അരുണ്‍ദേവ് കുളപ്പുറത്ത്), തോമസ് സി വടക്കേല് ,ബിജു സോമന്‍ വേലംകുന്നേല്, ഡെന്‍സി ബിജു, ബിന്‍സി റ്റോമി വെട്ടത്ത്, എന്നിവര്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി.
പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷെറീഫ് സ്വാഗതവും ഒന്നാം വാര്‍ഡ് മെമ്പര്‍ റ്റി.ജെ ബെഞ്ചമിന്‍ നന്ദിയും പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിവിധ രാഷ്ട്രീയ നേതാക്കള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
0 Comments