പാലാ: കരൂർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫിന് .ആദ്യമായാണ് എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം ലഭിക്കുന്നത്. 15 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിൽ കേരള കോൺ.(എം) 6, സി.പി.എം.4 യു.ഡി.എഫിൽ കോൺഗ്രസ് 2 ബി.ജെ.പി 1, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
വള്ളിച്ചിറ ഈസ്റ്റ്, വള്ളിച്ചിറ വെസ്റ്റ് എന്നീ സീറ്റുകളിലാണ് സ്വതന്ത്രർ വിജയിച്ചത്.
വള്ളിച്ചിറ ഈസ്റ്റിൽ യു.ഡി.എഫിലെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് കെട്ടിവച്ച തുക നഷ്ടമായി.
മുൻ ഭരണ സമിതിയിൽ 6 അംഗങ്ങളുണ്ടായിരുന്ന കേരള കോൺ.(എം) സീററ് നാല നിർത്തി:4 അംഗങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസിന് രണ്ട് സീറ്റ് നഷ്ടമായി.
പഞ്ചായത്ത് പ്രസിഡണ്ടു സ്ഥാനം പട്ടിക വിഭാഗ സ്ത്രീ സംവരണമാണ്.സംവരണ വിഭാഗത്തിൽ നിന്നും കേരള കോൺഗ്രസ് (എം) നും സി.പിഎം നും പ്രതിനിധികൾ ജയിച്ചിട്ടുണ്ട്.
0 Comments