കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഉമ്മൻചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്തിൽ താനും, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും, ജോസ് കെ മാണിയും, പി ജെ ജോസഫും കൂടി ഇരുന്നു ഉണ്ടാക്കിയ കരാർ പാലിക്കാൻ തയ്യാറാകാതിരുന്നത് ജോസ് കെ മാണി ആണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരിനിയമങ്ങൾ കൊണ്ടു കൊണ്ടു വന്ന ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
പാലായിലെ ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം ആണെന്നും പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം തുടരുമെന്നും ഉമ്മൻചാണ്ടി പ്രത്യാശ പങ്കുവച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ സതീഷ് ചൊള്ളാനി, കുര്യാക്കോസ് പടവൻ, എ കെ ചന്ദ്രമോഹൻ, സി ടി രാജൻ, ബിജോയ് എബ്രഹാം, പി കെ മധു പാറയിൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
0 Comments