ഐങ്കൊമ്പ്: ജനങ്ങൾക്കു ബാധ്യതയാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐങ്കൊമ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളെ ന്യായീകരിക്കുക മാത്രമാണ് എൽ ഡി എഫ് നേതാക്കളുടെ പണി.
തൊടുന്നതിലെല്ലാം അഴിമതി എന്നതാണ് എൽ ഡി എഫിൻ്റെ മുദ്രാവാക്യം. അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചവരെ ജനാധിപത്യവിശ്വാസികൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ സ്ഥാനാർത്ഥി മൈക്കിൾ പുല്ലുമാക്കലിൻ്റെ പ്രചാരണപത്രം രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
യു ഡി എഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനി, സെക്രട്ടറി ഫിലിപ്പ് ജോസഫ്, മുൻ എം പി ജോയി എബ്രാഹം, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ,
മത്തച്ചൻ അരീപ്പറമ്പിൽ, ആർ സജീവ്, പ്രൊഫ ജോസഫ് കൊച്ചുകുടി, ജില്ലാ പഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി മൈക്കിൾ പുല്ലുമാക്കൽ, ജോസ് വടക്കേക്കര, സണ്ണി മുണ്ടനാട്ട്, ബിനു വള്ളോംപുരയിടം, ബിന്നി ചോക്കാട്ട് എന്നിവർ പ്രസംഗിച്ചു.
0 Comments