ഈരാറ്റുപേട്ട: തൃശ്ശൂരിലെ വാഴച്ചാല്‍ വനം ഡിവിഷനിലെ ആനക്കയത്ത് വനം വെട്ടിത്തെളിച്ച് ജലവൈദ്യുതി പദ്ധതി തുടങ്ങുവാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലെ കെ എസ് .ഇ.ബി., കെ.എസ്.എഫ്. ഇ ഓഫീസുകൾക്ക് മുന്പില് നില്‍പ്പ് സമരം നടത്തി .
20 ഏക്കർ നിത്യ ഹരിത വനം നശിപ്പിക്കുന്ന ആനക്കയം പദ്ധതി ഉപേക്ഷിക്കുക,
സൗരോർജ വൈദുതി ഉൽപ്പാദനത്തിന് പ്രാധാന്യം നൽകണം, പദ്ധതിവഴി 1897 വൻ മരങ്ങളും അതിലേറെ ചെറുമരങ്ങളും, ഔഷധ ചെടികളും നശിപ്പിച്ച് വാഴച്ചാൽ വന മേഖലയെ കുരുതി കൊടുക്കരുത്,
ആദിവാസികളെ കുടിയൊഴിപ്പിച്ചുള്ള വികസനം ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നീ കെ.എസ്.ഇ ബി. ഓഫീസുകൾക്കു മുൻപിലും കിടങ്ങൂർ കെ.എസ്.എഫ്.ഇ. ഓഫീസിന് മുൻപിലും നടത്തിയ സമരത്തിൽ അഡ്വ.ഫാ.സിബി പാറടിയിൽ, റോയി പ്ലാത്തോട്ടം, ടോമിച്ചൻ ഐക്കര, സിസ്റ്റർ റോസ് വൈപ്പന,
മാത്യു എം കുര്യാക്കോസ്, ഉണ്ണി കൂറ്റനാൽ, മനോജ് മാത്യു പാലാക്കാരൻ, എബി ഇമ്മാനുവൽ, അഡ്വ. സാം സണ്ണി, സെലീൻ മണ്ണാറാത്ത്, കെ. ഒ.ജോസഫ്, റോണി എം.ജോർജ്, എം.എം. ചാക്കോ , ഫ്രാൻസീസ് മരങ്ങാട്ടുപള്ളി, ഷെഫിൻ ജോർജ് , ജിജി എന്നിവർ നേതൃത്വം നൽകി.
0 Comments