നൂറോളം കുടുംബങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുറിഞ്ഞാറ- കക്കാട്ടിൽ റോഡ് നിർമാണത്തിന് തുടക്കമായി. കരൂർ പഞ്ചായത്ത് മുറിഞ്ഞാറ (11) വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.95 ലക്ഷവും സർക്കാരിൻ്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷവും ഉൾപ്പെടെ പത്ത് ലക്ഷത്തോളം രൂപാ ചിലവിട്ടാണ് റോഡ് നിർമാണം. മുറിഞ്ഞാറ-വലവൂർ, അമ്പലത്തറ റോഡുകളെ ബന്ധിപ്പിച്ച് രണ്ട് കിലോമീറ്റർ ദൂരത്തിൽ അഞ്ച് മീറ്റർ വീതിയിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. ഗതാഗത സൗകര്യമില്ലാത്ത മുറിഞ്ഞാറ കക്കാട്ടിൽ ഭാഗത്തെ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന റോഡ് ഇരുപതോളം കുടുംബങ്ങളിൽനിന്ന് സൗജന്യമായി ഭൂമി ലഭ്യമാക്കിയാണ് നിർമിക്കുന്നതെന്ന് പഞ്ചായത്ത് മെമ്പർ സന്ധ്യ ബിനു അറിയിച്ചു. റോഡിൻ്റെ ടാറിംങ് ഉൾപ്പെടെയുള്ള നിർമാണങ്ങൾക്കായി സർക്കാർ ഫണ്ട് ഉദ്ഘാടന ദിവസം തന്നെ ലഭ്യമായതോടെ പദ്ധതി ഉടൻ യാധാർഥ്യമാകും. പുതുതായി തുറക്കുന്ന റോഡിൻ്റെ നിർമാണോദ്ഘാടനം മാണി സി കാപ്പൻ എംഎംഎ നിർവഹിച്ചു. മുറിഞ്ഞാറയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി എം ഓമന അധ്യക്ഷയായി. വാർഡ് മെമ്പർ സന്ധ്യ ബിനു സംസാരിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments