Latest News
Loading...

ഡിസിൻഫെക്ഷൻ ടീം പ്രവർത്തനം തുടങ്ങി

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസിൽ ഡിപ് ക്ലീനിംഗ് ഡിസിൻഫെക്ഷൻ സർവ്വീസ് ടീം പിടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച്‌ രണ്ട് ദിവസത്തെ പരിശീലനം നടത്തി. പരിശീലനം സിദ്ധിച്ച 5 പേർ ചേർന്ന് നഗരസഭ ആഫീസിൽ ശുചീകരണ പ്രവർത്തനം നടത്തി.

 സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി റംലത്ത് ഇബ്റാഹിമിന്റെ അദ്ധ്യക്ഷതയിൽ ബഹു. നഗരസഭ ചെയർമാൻ ശ്രീ.നിസാർ കുർബാനി ശുചീകരണം ഉദ്ഘാടനം ചെയ്തു. പരിശീലന ഉദ്യോഗസ്ഥരായ ആലപ്പുഴ ഏക്സാത് എച്ച് ആർ ഡി ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ട് ട്രെയിനർ ജാൻസി , ശ്രീദേവി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. 
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എച്ച് ഹസീബ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.പി.നാസർ, എച്ച്.ഐ. ശ തങ്കം, സി എംഎം ബോബി ജേക്കബ്ബ്, മാർട്ടിൻ തോമസ് , സി.ഒ. നാസില എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments