Latest News
Loading...

കൊല്ലപ്പെട്ട മാവോയിസ്റ്റിന്‍റെ ചിത്രം പുറത്തുവന്നു.


മാ​വോ​യി​സ്റ്റു​ക​ളാ​ണ് ത​ണ്ട​ർ ബോ​ൾ​ട്ടി​നു നേ​രെ വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ്. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ ആ​റു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​ർ ര​ക്ഷ​പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. 



 മ​ഞ്ച​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ൽ കൊ​ല​യു​ടെ വാ​ർ​ഷി​ക​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടി​രു​ന്നു. പോ​ലീ​സ്, വ​നം ഓ​ഫീ​സു​ക​ൾ ആ​ക്ര​മി​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



കൊല്ലപ്പെട്ടയാളുടെ മൃതദേഹ ദൃശ്യം പകര്‍ത്താന്‍  പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചല്ല. മാധ്യമങ്ങളെ  ബലം പ്രയോഗിച്ചു തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പോലും അനുസരിക്കാതെയാണ്  മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്. സംഭവ സ്ഥലത്തെത്തിയ കണ്ണൂര്‍ ഡിഐജിയും എസ്പിയും മാധ്യമങ്ങളോട്  സംസാരിക്കാന്‍ തയ്യാറായില്ല


കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.  അതിനിടെ തമിഴ്‌നാട് ക്യു ബ്രാഞ്ച് മൃതദേഹത്തിന്റെ ചിത്രം പുറത്തുവിട്ടു.




Post a Comment

0 Comments