Latest News
Loading...

സര്‍ക്കാര്‍ തീരുമാനം അദ്ധ്യാപകസമൂഹത്തിന് ആശ്വാസമേകും.ജോസ് കെ.മാണി.

കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ 2016 മുതല്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകരുടെ നിയമന അംഗീകാരവിഷയത്തില്‍ അനുകൂല തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി അദ്ധ്യാപകസമൂഹത്തിന് ആശ്വാസമേകുമെന്ന് ജോസ് കെ.മാണി.

 എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ മൂവായിരത്തിലേറെ അധ്യാപകരാണ് വേതനമില്ലാതെയും, നിയമനാംഗീകാരം ലഭിക്കാതെയും ജോലി ചെയ്തിരുന്നത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടില്‍ നിവേദനം നല്‍കുകയും അദ്ധ്യാപകസമൂഹത്തിന്റെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അടിയന്തിര ഇടപെടല്‍ നടത്തിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു.

Post a Comment

0 Comments