രണ്ടുവിഭാഗത്തിന്റെയും അഭിമാനമായ ‘രണ്ടില’ ചിഹ്നത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പിന് മുമ്പത്തെ പോരാട്ടം. തദ്ദേശതെരഞ്ഞെടുപ്പില്‍ ‘രണ്ടില’ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസ് – ജോസഫ് വിഭാഗങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു അപേക്ഷ നല്‍കി. തര്‍ക്കത്തില്‍ ഈ ആഴ്ച കമ്മിഷന്‍ തീരുമാനമെടുത്തേക്കും.
രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നല്‍കാന്‍ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.
ഒപ്പം രണ്ടില ചിഹ്നം ഉപയോഗിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേയും അനുവദിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണു ഇരുവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം 19ന് പൂര്‍ത്തിയാകും.
23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം. ഇതിനു മുമ്പു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടിവരും. അതിനു മുമ്പ് കോടതി വിധി വന്നില്ലെങ്കില്‍ ചിഹ്നം മരവിപ്പിക്കാനാകും കമ്മീഷന്‍ തീരുമാനിക്കുക.
അങ്ങനെയെങ്കില്‍ ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്‍കും.
0 Comments