പാലാ: കേരളപ്പിറവി ദിനത്തിൽ വിത്യസ്ത പരിപാടിയുമായി എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം. കൊറോണയുടെ പശ്ചാത്തലത്തിൽ രക്തത്തിൻ്റെ ലഭ്യത വളരെ കുറവായ സാഹചര്യമാണിപ്പോഴുള്ളത്. രക്തത്തിനു വേണ്ടി നെട്ടോട്ടമോടുന്ന രോഗികളെ സഹായിക്കുന്നതിനായിട്ടാണ് പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്.
രാവിലെ 9.30ന് പാലാ മരിയൻ ബ്ലഡ് ബാങ്കിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷവും രക്തദാനക്യാമ്പും മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയർപേഴ്സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിച്ചു, എസ് എൻ ഡി പി മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ലാലിറ്റ് എസ് തകടിയേൽ ആമുഖപ്രസംഗവും ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ ജ്യോതിഷ് മോഹനൻ ഐ ആർ എസ് മുഖ്യ പ്രഭാഷണവും നടത്തി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം കെ ആർ സൂരജ് , വനിതാ സംഘം കൺവീനർ സോളി ഷാജി, വൈസ്ചെയർപേഴ്സൺ ബിന്ദു സജികുമാർ, മരിയൻ ബ്ലഡ് ബാങ്ക് ഇൻചാർജ് സി ആഗ്നസ് എഫ് സി സി, ട്രെഷറർ സ്മിതാ ഷാജി, രാജി ജിജിരാജ്, കുമാരി ഭാസ്കരൻ, സുജാ മണിലാൽ, ലിജി ശ്യാം, റീനാ അജി, ബിനാ മോഹൻദാസ്, പി ജി അനിൽകുമാർ, ഷാജി തലനാട്, ഗോപു സൈബർസേന എന്നിവർ പ്രസംഗിച്ചു.
0 Comments