പാലാ നഗരത്തിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വളരം ചുരുക്കം ചില വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫ്രൂട്‌സ് വിപണനസാലകളും വഴിയോര വില്‍പനക്കാരും സജീവമായിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. ഓട്ടോകളും ടാക്‌സികളും ഓടിയില്ല.
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന പൊതുപണി മുടക്കിന്റെ ഭാഗമായി പാലായിൽ പ്രകടനവും പ്രധിഷേധ കൂട്ടായ്മയും നടന്നു. സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു മാത്യു ഉദ്‌ഘാടനം ചെയ്തു.
കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, എൻ സി പി നേതാവ് ജോസ് കുറ്റിയാനിമറ്റം, കെ കെ ഗിരീഷ്, ഷിബു കാരമുള്ളിൽ സിബി ജോസഫ്, പി എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.
പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേര്‍ന്നു. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പണിമുടക്കിൽ പങ്കാളികളാകുന്നതായി സംയുക്ത സമരസമിതി അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുതെന്നും പണിമുടക്കുമായി എല്ലാവരും സഹകരിക്കണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍, ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷൻ, ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. കെഎസ്ആർടിസി, ബിഎസ്എൻഎൽ, ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു.
0 Comments