ഈരാറ്റുപേട്ട : ഗവര്ണ്മെന്റ് ആനുകുല്യം നേടി വിദ്യാഭ്യാസ വായ്പ അടച്ച് തീര്‍ത്ത വിദ്യാര്‍ത്ഥികളുടെയും, അവരുടെ ജാമ്യക്കാരായ മാതാപിതാക്കളുടെയും സിബില്‍ സ്കോറില്‍ വലിയ കുറവ് വരുത്തി പിന്നീട് ഒരിക്കലും അവര്‍ക്ക് ബാങ്ക് വായ്പകള്‍ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് യുത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ: ബിജു ഇളംതുരുത്തിയില്‍ ആവശ്യപ്പെട്ടു.
ഗവര്ണ്മെന്റ് സഹായം സ്വീകരിച്ചു എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന നടപടി ഉടന്‍ പിന്‍വലിക്കണം. ഇപ്രകാരം കുരുക്കില്‍പ്പെട്ടവരെ സംരക്ഷിക്കുന്നതിന് റിസര്‍വ്വ് ബാങ്കും, ഗവര്ണ്മെന്റും ആവശ്യമായ ഉത്തരവ് നല്‍കണമെന്നും, അല്ലാത്തപക്ഷം ആയതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജു ജോസഫ് ഇളംതുരുത്തിയില്‍ പറഞ്ഞു.
0 Comments