ഹിന്ദു ഐക്യവേദി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്തിന് നേരെ ആക്രമണം. അക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് പാലാ താലുക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തി നാളില്‍ ശ്രീകൃഷ്ണന്‍ അടക്കം ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തില്‍ സമീപവാസി ആയ സ്‌ക്കൂള്‍ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ ശ്രീജിത്ത് അടക്കം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്ത് വരികയും പോലീസില്‍ കേസ് നല്‍കുകയും ചെയ്തിരുന്നു തുടര്‍ന്ന് പരാതിക്കാരിക്കു നേരെയും ശ്രീജിത്തിന് നേരെയും നിരന്തരം ഭീഷണി നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം സഹോദരിയുടെ അടുത്ത് പോയ ശ്രീജിത്തിനെ ചിലര്‍ തടഞ്ഞ് വയ്ക്കുകയും തലക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശ്രീജിത്തിന് നേരെ ഉണ്ടായ അക്രമണത്തില്‍ ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കു എതിരെ ഉടന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് താലൂക്ക് സമതി ആവിശ്യപെട്ടു.
0 Comments