Latest News
Loading...

കാർബൺ മാലിന്യം പാടത്ത് തള്ളിയെന്ന് ആരോപണം

പാലാ മൂന്നാനി ഭാഗത്തുള്ള  കൃഷിയില്ലാത്ത പാടത്തിൽ   കാർബൺ നിറഞ്ഞ മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്വകാര്യ വ്യക്തിയുടെ ശ്രമം.ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി ഇതിനു മീതെ ജെ സി ബി ഉപയോഗിച്ച് സാധാ മണ്ണ് ഇട്ട്  മൂടിയിടുവാനാണ് ഇപ്പോഴത്തെ ശ്രമം. 

കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജല സംഭരണ കേന്ദ്രത്തിനു സമീപമാണ് ഈ മാലിന്യങ്ങൾ കുഴിച്ചിടുന്നത്. വെള്ളo പൊങ്ങുന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്കത്തിൽ ഈ അജൈവ മാലിന്യങ്ങൾ അടുത്ത കിണറുകളിലും ,കുടിവെള്ള സംഭരണ കേന്ദ്രങ്ങളിലും പടർന്ന് സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് നാട്ടുകാർ കാണുന്നത്.

1000 ത്തോളം കുടുംബങ്ങളാണ് ഈ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്.മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സ്ഥലം വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തുകയും,അധികാരികൾ സ്ഥലത്തെത്തുകയും ചെയ്തു.

പൊതുജനങ്ങളുടെ ശുദ്ധജല ഉപയോഗിക്കുവാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ നീക്കത്തെ അധികാരികൾ തടയണമെന്നും,അല്ലാത്ത പക്ഷം ജനങ്ങളെ സംഘടിപ്പിച്ചു ഇത്തരം സാമൂഹ്യ വിരുദ്ധ നീക്കത്തെ നേരിടേണ്ടി വരുമെന്നും ടോണി  തൈപ്പറമ്പിൽ പറഞ്ഞു.

Post a Comment

0 Comments