വാഗമണ്‍ സന്ദര്‍ശിക്കാനായി പോയ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് കാല്‍വഴുതി വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്.
.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്‌സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്‌ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ആറ് മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങികയായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചകുറവും പ്രശ്‌നമായി. രണ്ട് വടങ്ങള്‍ കൂട്ടി യോജിപ്പിച്ച് നെറ്റില്‍ കിടത്തി നാട്ടുകാരായ 3 പേരും ചേര്‍ന്നാണ് മുകളിലേക്ക് എത്തിച്ചത്.
ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തത്. മൂലമറ്റം, തൊടുപുഴ ഫയര്‍ഫോഴ്‌സ് ടീമിനൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
0 Comments