Latest News
Loading...

ഏഴാച്ചേരിക്ക് നാൽപ്പതിനാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്


2020ലെ (44-ആമത്) വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കൃതിക്ക് നൽകുവാൻ 2020 ഒക്ടോബർ 10ആം തിയതി ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജഡ്‌ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു കൊണ്ട് വയലാർ രാമവർമ്മ മെമ്മോറിയാൽ ട്രസ്റ്റ്‌ തീരുമാനിച്ചു. 




ഡോ. കെ. പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ. പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.



ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്.




Post a Comment

0 Comments